കല്ലമ്പലം:മടവൂർ പഞ്ചായത്ത് ഓഫീസ് കോംപ്ലസ് കുറുച്ചിയിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഗണിക്കണമെന്ന് ആർ.എസ്.പി മടവൂർ ലോക്കൽ സമ്മേളനം മടവൂർ പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.മടവൂർ രജേന്ദ്രൻപിള്ള നഗറിൽ നടന്ന സമ്മേളനം ആർ.എസ്.പി വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം പുലിയൂർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.രഘുനാഥൻ ഉണ്ണിത്താൻ,വളക്കാട് മോഹനൻ,സീമന്തപുരം ശ്രീധരൻപിള്ള,ആർ.ദിലീപ്,ശ്യാം വൃന്ദാവനം,എസ്.വസന്ത എന്നിവർ സംസാരിച്ചു.എസ്.വസന്തയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.