തിരുവനന്തപുരം: ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്കുള്ള പുനരധിവാസ അപേക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. അപേക്ഷകരുടെ പ്രായപരിധി 60 ൽ നിന്നും 70 ആയും വരുമാന പരിധി 50,000 രൂപയിൽ നിന്നും 1 ലക്ഷം രൂപയായും ഉയർത്തി. 50 വയസിനു മുകളിൽ പ്രായമുള്ള, ലൈഫ് പട്ടികയിൽ ഉൾപ്പെട്ട അവിവാഹിതകൾക്കും അപേക്ഷിക്കാം. സ്വന്തം ഭൂമിയില്ലാത്ത കൂടുതൽ പേർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ പറഞ്ഞു.