ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും മെഡിക്കൽ ഓഫീസർമാരുടെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യമേള 13,14 തീയതികളിൽ ശാർക്കര ഗവൺമെന്റ് യു.പി.എസിൽ നടക്കും. 13ന് ഉച്ചയ്ക്ക് 2ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശാർക്കര ഗവൺമെന്റ് യു.പി.എസിൽ അവസാനിക്കും.

വൈകുന്നേരം 4ന് നടക്കുന്ന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാവും. ഒ.എസ്. അംബിക എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, ലൈജു.വി, ചന്ദ്രബാബു.എ, മനോന്മണി.ആർ, ഷീല.എസ്, താജുന്നിസ.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.സുഭാഷ്, വേണുഗോപാലൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ, ചിറയിൻകീഴ് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. ശ്രീകണ്ഠൻ, കെ.മോഹനൻ, പി.കരുണാകരൻ നായർ, ജി.ശ്രീകല, രാധിക പ്രദീപ്, വി.ജയശ്രീരാമൻ, പി.അജിത, ആർ.പി നന്ദുരാജ്, തിരുവനന്തപുരം ഡി.എം.ഒ ഡോ.ബിന്ദു മോഹൻ, ഡോ.ആശാവിജയൻ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന, നൗഷാദ്.എസ് എന്നിവർ പങ്കെടുക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി സ്വാഗതവും ബി.ഡി.ഒ ലെനിൻ നന്ദിയും പറയും. 14ന് രാവിലെ 8 മുതൽ സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും. പരിപാടിയുടെ ഭാഗമായി 14ന് രാവിലെ 8ന് സ്കൂൾ കുട്ടികൾക്ക് വേണ്ടി യോഗ, ലഹരിയുടെ ദൂഷ്യവശങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.