
ആറ്റിങ്ങൽ:എൻ.സി.പി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മുകേഷ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വർക്കല ബി. രവികുമാർ, സംസ്ഥാന സെക്രട്ടറി കെ.ഷാജി, ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി,ഇടക്കുന്നിൽ മുരളി, ഇ.എം.ഹനീഫ,രാധാകൃഷ്ണകുറുപ്പ്,സുരേഷ് കുമാർ,ജാബിർ ഖാൻ,സജേഷ് എന്നിവർ പങ്കെടുത്തു.ആറ്റിങ്ങൽ മേഖലയിലെ മൂന്നു സർക്കാർ സ്‌കൂളുകളിലെ നൂറ്റി അമ്പതോളം കുട്ടികളെ യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.