photo

നെടുമങ്ങാട് :അരുവിക്കര എൽ.പി.എസിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.

മികച്ച പശ്ചാത്തല ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത്തോടെ പൊതുവിദ്യാലയങ്ങൾ കൂടുതൽ ജനപ്രിയമായി മാറുകയാണെന്ന് എം.എൽ.എ പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി 20 ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചത്. ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ചറായി രൂപകല്പന ചെയ്ത കെട്ടിടത്തിൽ ഇരുനിലകളിലായി ആറ് ക്ലാസ് മുറികളാണുള്ളത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.ബെവ്‌കോയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് സ്കൂളിലെ പാചകപ്പുര നവീകരണത്തിനായി 20ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.എൽ. പി വിഭാഗത്തിൽ 290കുട്ടികളും,നഴ്സറി വിഭാഗത്തിൽ 119 കുട്ടികളുമാണ് അരുവിക്കര എൽ.പി.എസിൽ പഠിക്കുന്നത്. മണ്ഡലത്തിലെ ആറ് സ്കൂളുകൾക്കാണ് നിർമ്മാണ അനുമതി ലഭിച്ചത്.പൊതുമരാമത്ത് വകുപ്പിന് കീഴിൽ നാലും തദ്ദേശ വകുപ്പിന് കീഴിൽ രണ്ട് സ്കൂളുകൾക്കുമാണ് കെട്ടിടം നിർമ്മിക്കുന്നത്. അരുവിക്കര നിയോജക മണ്ഡലത്തിലെ മറ്റ് അഞ്ച് വിദ്യാലയങ്ങൾക്കു കൂടി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി പ്ലാൻ ഫണ്ടിൽ തുക അനുവദിച്ചു നൽകിയിട്ടുണ്ട്.പരിപാടിയിൽ അരുവിക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു അദ്ധ്യക്ഷനായി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രാജീവ് ജി.സ്വാഗതം പറഞ്ഞു.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ഹരിലാൽ, അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കല,വട്ടക്കുളം വാർഡ് മെമ്പർ എ.എം ഇല്ല്യാസ്,സൗത്ത് സർക്കിൾ പി.ഡബ്ല്യൂ.ഡി ബിൽഡിംഗ് സൂപ്രണ്ടിംഗ് എൻജിനിയർ ലൈജു എം.ജി,എ.ഇ.ഒ ഇന്ദു.എൽ,അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ, എസ്.എം.സി ചെയർമാൻ ആന്റണി.എ,വി.ആർ.പ്രവീൺ കുമാർ, എസ്.എ.റഹീം, വെള്ളൂർക്കോണം അനിൽ, ഉമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.അരുവിക്കര എൽ.പി.എസ് ഹെഡ്മിസ്ട്രസ് കെ.നസീറ നന്ദി പറ‌ഞ്ഞു.