കല്ലമ്പലം: മടവൂർ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നു. നാളെ വൈകിട്ട് 3ന് മടവൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കേരളകൗമുദിയും ബഡ്ജറ്റ് ഹോമും സംയുക്തമായാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ആശാപ്രവർത്തകരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ആദരിക്കുന്നത്.
അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജുകുമാർ അദ്ധ്യക്ഷത വഹിക്കും.
കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ അഡ്വ.മടവൂർ അനിൽ മുഖ്യാതിഥിയാകും. ഡോ.പി.ജെ. നഹാസ് മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ സ്വാഗതവും കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽകുമാർ നന്ദിയും പറയും.
ബഡ്ജറ്റ് ഹോം മാനേജിംഗ് ഡയറക്ടർ മണികണ്ഠൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു, മടവൂർ എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജു,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.രവീന്ദ്രൻ ഉണ്ണിത്താൻ, മടവൂർ പഞ്ചായത്തംഗം എം.എസ്. റാഫി,അഡ്വ. പി.ആർ. രാജീവ്, കേരളകൗമുദി കിളിമാനൂർ ലേഖകൻ കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.