photo

നെടുമങ്ങാട്:അരുവിക്കര ഹൈസ്ക്കൂളിലെ ഒരു കുട്ടിക്കു കൂടി വീടൊരുങ്ങുന്നു.അദ്ധ്യാപക സംഘടനയുടെ 100 വീട് പദ്ധതി 'കുട്ടിക്കൊരു വീട് ' പദ്ധതി പ്രകാരം നെടുമങ്ങാട് സബ് ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ സ്കൂൾ എസ്.എം.സി അംഗവും അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.എസ്.സുനിൽകുമാർ നിർവഹിച്ചു.കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെകട്ടറി എൻ.ടി.ശിവരാജൻ സംഘടനാ പ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും,സ്കൂളിലെ അദ്ധ്യാപകർ,പി.ടി.എ,എസ്.എം.സി,അംഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. മാതാവ് നഷ്ടപ്പെട്ട അരുവിക്കര ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാർത്ഥിനി ക്രിസ്റ്റീനയ്ക്കാണ് വീട് നിർമ്മിക്കുന്നത്.