
വർക്കല :പാളയംകുന്ന് ലെനഴ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു,ഫുൾ എപ്ലസ്,എൻ.എം.എം. എസ്,യു. എസ് .എസ്, സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളയ ജിതിൻ,തിലകൻ,മീനകൃഷ്ണ,സാത്മ, ഗ്രെസ്മഗിരീഷ്,സഫിയഷമ്മി,അജ്മിയ,നൈഷ്‌ണ,ഖാൻ, സൈനമോൾ,അപർണ,അലീന,അഭിരാമി, അജയൻ,അക്ഷര എന്നിവരെ എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി. തൃദീപ് ഉപഹാരം നൽകി അനുമോദിച്ചു.ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ അദ്ധ്യക്ഷത വഹിച്ചു.വൈസപ്രസിഡന്റ് ലൈജുരാജ്, ടീച്ചേർസ് കോർഡിനേറ്റർ സുറിയാംസ്, കോർഡിനേറ്റർ ജീവൻരാജ്, ജയൻ, പ്രിൻസിപ്പൽ കുട്ടൻ , എന്നിവർ സംബന്ധിച്ചു.