ആറ്റിങ്ങൽ: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായ വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു.ആറ്റിങ്ങൽ ഭജനമഠം ഹാളിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം റിട്ട.ഡി.വൈ.എസ്.പി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.സബ് ഡിവിഷൻ പ്രസിഡന്റ് എൽ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.അമർ ആശുപത്രി എം.ഡി ഡോ.പി.രാധാക‌ൃഷ്ണൻ നായർ,​ജില്ലാ സെക്രട്ടറി രാജൻ,ജില്ലാ​ പ്രസിഡന്റ് അനിൽ തമ്പി എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് തങ്കരാജിന്റെ ചികിത്സയ്ക്കായി 34,​250 രൂപ കൈമാറി.റിട്ട. എസ്.ഐ ശശിധരന്റെ മകൾ ജിവകാരുണ്യ പ്രവർത്തകയായ അക്ഷര,​ജനറൽ സർജറിയിൽ ഉന്നത വിജയം നേടിയ സബ് ഡിവിഷൻ ട്രഷറർ ചന്ദ്രശേഖരന്റെ മകൻ ചന്തു സി. നായർ എന്നവരെ ചടങ്ങിൽ ആദരിച്ചു.