mla

നെയ്യാറ്റിൻകര :അവണാകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഉച്ചക്കട ശാഖയുടെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ്‌കുമാർ സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ കെ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അനുപമ ജി.കെയ്ക്ക് ഉപഹാരം നൽകി.മലയാളം എം.എ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ നിധിൻ യു.എസിനെ കേരള യൂിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.രാജേന്ദ്രകുമാർ ഉപഹാരം നൽകി അനുമോദിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.മൻമോഹൻ,ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ,ജില്ലാ പഞ്ചയത്തംഗം കോട്ടുകാൽ വിനോദ്,വി.പി.സുനിൽകുമാർ,ജെറോം ദാസ്, പുല്ലുവിള സ്റ്റാൻലി,ടി.ശ്രീകുമാർ,പി.എസ്.ഹരികുമാർ,വി.രാജേന്ദ്രൻ,പ്രൊഫ.എം.ചന്ദ്രബാബു, തെന്നൂർക്കോണം ബാബു,സുരേഷ്,കൊടങ്ങാവിള വിജയകുമാർ,എം.പൊന്നയ്യൻ,സി.പരമേശ്വരൻ കുട്ടി നായർ,സി.തങ്കരാജ്,ഉച്ചക്കട സരേഷ്,ആർ.പ്രമീള,ഡി.എസ്.ഡാർളി കുമാരി,സിന്ധുറാണി.എം.ആർ. തുടങ്ങിയവർ പങ്കെടുത്തു.