ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള സർക്കാർ സ്കൂളുകളിലെ ബഹുനില കെട്ടിട നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഡി.ഇ.ഒ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ.വി.എസ്.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.ഗവൺമെന്റ് ടീചേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,​ആറ്റിങ്ങൽ സുരേഷ്,​മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപ അനിൽ,​ മണനാക്ക് ഷിഹാബുദ്ദീൻ,​വി.കെ.ശശിധരൻ,​വി.ചന്ദ്രിക,​ശാസ്തവട്ടം രാജേന്ദ്രൻ,​സലിം പാണന്റെ മുക്ക്,​വക്കം സുധ,​ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ സംസാരിച്ചു.