 
തിരുവനന്തപുരം:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തിരംഗയാത്ര സൈനിക കേന്ദ്ര മേധാവിയും വിജയകുമാർ എം.പിയും ചേർന്ന് ഫ്ളാഗ്ഓഫ് ചെയ്തു. കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയപതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. സേനാംഗങ്ങൾ ദേശീയ പതാകയുമായി 75 കിലോമീറ്റർ പിന്നിട്ട് 14ന് തിരുവനന്തപുരത്ത് എത്തിച്ചേരും.യാത്രയുടെ ഭാഗമായി കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയപതാക ഉയർത്തും.14ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തിച്ചേരുന്ന തിരംഗ യാത്രയെ ഗവർണറുടെ നേതൃത്വത്തിൽ സ്വീകരിക്കും.ഗ്യാലൻട്രി അവാർഡ് ജേതാക്കളെയും,വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും,
അമ്മമാരെയും ഗവർണർ ആദരിക്കും.