1

പൂവാർ: സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന നുണ പ്രചാരണങ്ങൾക്കെതിരെ കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാനത്താകെ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കെ.സി.ഇ.യു നെയ്യാറ്റിൻകര ഏരിയാകമ്മിറ്റിയുടെ നേതൃത്തിൽ വിവിധ യൂണിറ്റുകളിൽ സഹകരണ സംരക്ഷണ സദസുകൾ സംഘടിപ്പിച്ചു. അതാതിടങ്ങളിൽ സഹകരണ ജീവനക്കാരും സഹകാരികളും പങ്കെടുത്തു. തിരുപുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ കെ.ആർ. ബിജു, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ ജെ.എൽ. സജിൻ,ഏരിയാ സെക്രട്ടറി ടി.ഡൊമനിക്, പ്രസിഡന്റ് വി.ഷീജ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.