വെള്ളറട: കള്ളിമൂട് വാർഡിൽ വെള്ളറട ജൻ ഔഷധിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുർവേദ,അലോപ്പതി വിഭാഗത്തിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. സൗജന്യ പരിശോധനകളും നടത്തി. വാർഡ് മെമ്പർ കൂതാളി ഷാജിയുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. സുനിൽ,​ ഡോ.ശാലിനി രാജ്,​ എച്ച്.ഐ അനിൽ കുമാർ,​ സെലിൻ ജോസ്,​ സുമി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.