
മുടപുരം:ഗുരുദേവ ദർശനങ്ങൾ മൂലമാണ് നമ്മുടെ നാട്ടിൽ യജ്ഞങ്ങൾ നടത്താൻ സാഹചര്യമുണ്ടായതെന്ന് ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. മുടപുരം ശിവകൃഷ്ണപുരം ശിവകൃഷ്‌ണക്ഷേത്രത്തിൽ നടന്നുവരുന്ന മഹാശിവപുരാണ യജ്ഞത്തിന് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യജ്ഞശാലയിൽ നടന്ന യോഗത്തിൽ ശിവഗിരി മഠത്തിന്റെ അധീനതയിലുള്ള മധുര തിരുപുറം കുണ്ഡ്രം ആശ്രമം മഠാധിപതി സ്വാമി വീരേശ്വരാനന്ദ,ഡോ.സുഭാഷ് പോറ്റി, ഡോ.ബിജു പോറ്റി, ഷിനു കൃഷ്ണൻ കലാകേരളം, അനിൽ തുടങ്ങിയവർ പങ്കെടുത്തു. യജ്ഞത്തിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 5.30 മുതൽ യജഞ ശാലയിലെ പതിവ് ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 9.30ന് മഹാമൃത്യുഞ്ജയഹോമം,ഉച്ചയ്ക്ക് 12ന് പാർത്ഥിവലിംഗ പൂജയും വില്വദളാർച്ചനയും 1.15ന് പ്രസാദ ഊട്ട്,വൈകിട്ട് 5.30ന് കുമാരീപൂജ,മാതൃപൂജ,പ്രഭാഷണം,രാത്രി 8.30ന് പാർത്ഥിവലിംഗ പൂജ, വില്വദളർച്ചന തുടങ്ങിയ ചടങ്ങുകൾ നടക്കും.