മലയിൻകീഴ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എച്ച്.എം.എസിൽ അഫിലിയേറ്റ് ചെയ്ത നിർമ്മാണ തൊഴിലാളി സംഘടനകൾ 12ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമര പരിപാടികൾക്ക് ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിന്തുണ നൽകാൻ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് മലയിൻകീഴ് കെ.ശശികുമാർ അറിയിച്ചു.

കെ.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ യോഗത്തിൽ വൈ.ഷിബു, ബിന്ദു.ആർ. ലീൻ, വിൽസരാജ്, പി. അപ്പുക്കുട്ടൻ നായർ,ജി.സുദർശനകുമാർ,പ്രേമലത,ആർ.സുരേഷ് കുമാർ,ബി.വേണു,എൻ.ശ്യാമള എന്നിവർ സംസാരിച്ചു.എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് 12ന് സമര പരിപാടി ഉദ്ഘാടനം ചെയ്യും.

എച്ച്.എം.എസ് നേതാക്കളായ സി.പി.ജോൺ,അഡ്വ.ടോം ജോസഫ്,ടോമി മാത്യു,ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ നേതാക്കളായ അഡ്വ. ആനി സ്വീറ്റി,മലയിൻകീഴ് കെ.ശശികുമാർ,പേരൂർ ശശിധരൻ,പി.എം.റഷീദ് തുടങ്ങിയവർ നേതൃത്വം നൽകും.