തിരുവനന്തപുരം: കേരള ക്ഷേത്ര വാദ്യകലാ അക്കാഡമി സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരം നന്നാട്ടുകാവ് പുളിമാത്തൂർ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് തായമ്പക ചക്രവർത്തി കല്ലൂർ രാമൻകുട്ടി മാരാർ,മേള കലാനിധി കിഴക്കൂട്ട് അനിയൻ മാരാർ,പഞ്ചവാദ്യ പഞ്ചാനൻ ചോറ്റാനിക്കര വിജയൻ മാരാർ എന്നിവർ ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും.ഈ വർഷത്തെ അക്കാഡമിയുടെ അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരവും 14 ജില്ലകളിലെ വാദ്യശ്രീ പുരസ്കാരവും വിതരണം ചെയ്യും. ചോറ്റാനിക്കര വിജയൻ മാരാർ,ചിറയ്ക്കൽ നിധിഷ്,മാർഗി ശോഭിത കൃഷ്ണദാസ്,മാർഗി രഹിത കൃഷ്ണദാസ്,അതുൽ.കെ.മാരാർ എന്നിവരെ ആദരിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ,സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ കക്കാട്ട് രാജേഷ് മാസ്റ്റർ,ട്രഷറർ കീഴൂട്ട് നന്ദനൻ എന്നിവർ പങ്കെടുത്തു.