
മലയിൻകീഴ്: ബാലസംഘം വിളപ്പിൽ ഏരിയ സമ്മേളനം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പത്മശ്രീ ഡോ.ജി.ശങ്കർ ഉദ്ഘാടനം ചെയ്തു.ദേവിക.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്,സംസ്ഥാന ജോയിൻ കൺവീനർ വിജയകുമാർ,ജില്ലാ കൺവീനർ കെ.ജയപാൽ,ജില്ലാ കോ-ഓർഡിനേറ്റർ അശ്വതി, സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.പി.ശിവജി,സംഘാടകസമിതി ചെയർമാൻ വി.എസ്.ശ്രീകാന്ത്,ജനറൽ കൺവീനർ എസ്.ശിവപ്രസാദ്,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജയചന്ദ്രൻ,കെ.സുകുമാരൻ,അരുൺ ലാൽ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ സാംസ്കാരിക കൂട്ടായ്മയായ സർഗവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നാടകവും സംഘടിപ്പിച്ചു.ഭാരവാഹികളായി എ.ആദിത്യൻ(പ്രസിഡന്റ്), എ.എം.അബിത(സെക്രട്ടറി ),എസ്.സന്തോഷ് കുമാർ(കൺവീനർ),എം.എസ്. ബിനോയ്(കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.