photo1
ഫോട്ടോ ക്യാപ്ഷൻ: കോൺഗ്രസ്സിന്റെ നവ സങ്കൽപ പദയാത്ര നെടുമങ്ങാട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനംചെയ്യുന്നു ചിത്രം: 2 , ദേശീയ പതാക പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്ക് കൈമാറുന്നു.

നെടുമങ്ങാട്: രാഷ്ട്രീയ ശത്രുക്കളെപ്പോലും ചേർത്ത് നിറുത്തുന്ന രാഷ്ട്രീയ പാരമ്പര്യമാണ് കോൺഗ്രസിന്റേതെന്നും അതിനാലാണ് കോൺഗ്രസിന്റെയും ഗാന്ധിജിയുടെയും നയങ്ങളോട് എതിർപ്പ് പുലർത്തിയിരുന്ന ബി.ആർ.അംബേദ്കറെ സർക്കാരിന്റെ ഭാഗമാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ നടത്തുന്ന നവസങ്കല്പ പദയാത്രയുടെ 3-ാം ദിവസത്തെ പര്യടനം നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നായിരുന്നെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയേനെ. തുടർ ഭരണമെന്നത് അഹങ്കരിക്കാനുള്ള അധികാര പത്രമല്ല. കെ റെയിലിനെക്കുറിച്ച് ഇപ്പോൾ കേൾക്കാനില്ല.

തീവ്ര വലതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്.കരാർ തൊഴിലാളികളെ വച്ച് കെ.എസ്.ആർ.ടിസിയെ കൊല്ലുകയാണ്. ബസ് ചാർജ്,വെള്ളക്കരം,വൈദ്യുത ചാർജ്,വസ്തു നികുതി, രജിസ്ട്രേഷൻ ഫീസ് തുടങ്ങി സകലമാന ചാർജുകളും വർദ്ധിപ്പിച്ച ജനവിരുദ്ധ സർക്കാരാണിത്. റോഡിലെ കുഴികളെക്കുറിച്ച് പരസ്യം കൊടുത്ത സിനിമ കാണരുതെന്ന് പ്രചാരണം നടത്തുന്ന ഫാസിസ്റ്റുകളാണ് ഇവരെന്നും വി.ഡി.സതീശൻ പറഞ്ഞു .
ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രതിപക്ഷ നേതാവിൽ നിന്ന് ദേശീയ പതാക ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.പാലോട് രവി, കെ.പി. ശ്രീകുമാർ, പ്രതാപചന്ദ്രൻ കരകുളം കൃഷ്ണപിള്ള, വി.എസ്. ശിവകുമാർ, കല്ലയം സുകു,എൻ. ബാജി, അഡ്വ.വീണാ നായർ, തേക്കട അനിൽകുമാർ, ആനാട് ജയൻ,നെട്ടിച്ചിറ ജയൻ, ചിറമുക്ക് റാഫി, എസ്.എ. റഹീം, ചെല്ലാങ്കോട് ജ്യോതിഷ്,കരിപ്പൂർ ഷിബു, കരകുളം സുകുമാരൻ,കാവ് വിള മോഹനൻ,മരുതൂർ വിജയൻ, എൻ. ഫാത്തിമ, മന്നൂർക്കോണം സജാദ്,ബാഹുൽ കൃഷ്ണ,വെമ്പായം മനോജ് തുടങ്ങിയവർ സംസാരിച്ചു. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര പത്താം കല്ലിൽ സമാപിച്ചു.സമാപന യോഗം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.