തിരുവനന്തപുരം:ഭഷ്യ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ 5 ശതമാനം ജി.എസ്.ടിയും പേപ്പർ ക്യാരി ബാഗിന്റെ 18 ശതമാനം ജി.എസ്.ടിയും പിൻവലിക്കുക,വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി മാർച്ച്‌ നടത്തി.ജില്ലാ കമ്മിറ്റി സെൻട്രൽ എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സെൻട്രൽ എക്സൈസ് ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.ബാബുജാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആൻസലൻ എം.എൽ.എ,വി.പാപ്പച്ചൻ,സുധ.എൽ.സുരേന്ദ്രൻ, സി.രാമകൃഷ്ണൻ നായർ,ജില്ലാ ട്രഷറർ പി.എൻ.മധു എന്നിവർ പങ്കെടുത്തു.