governor

തിരുവനന്തപുരം: അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ നിയമസഭ പാസാക്കി അയച്ചാലും ഗവർണർക്ക് ഉടൻ അനുമതി നൽകാതിരിക്കാം. ഇതിനുള്ള അധികാരം ഭരണഘടനാപരമായി ഗവർണർക്കുണ്ട്. അങ്ങനെയായാൽ, വിവാദമായ ലോകായുക്ത നിയമഭേദഗതിയിലടക്കം സർക്കാർ പ്രതിസന്ധിയിലാവും.

നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചു വയ്ക്കാനും, രാഷ്ട്രപതിയുടെ അനുമതിക്ക് വിടാനുമുള്ള അധികാരം ഗവർണർക്കുണ്ട്. ഇതിൽ പിടിച്ചു വയ്ക്കാനുള്ള അധികാരമാണ് സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നത്.തീരുമാനമെടുക്കാതെ എത്ര കാലവും പിടിച്ചു വയ്ക്കാം. സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ബില്ലുകൾ ഭരണഘടനാ വിരുദ്ധമാണോയെന്നടക്കം പരിശോധിക്കാം. നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകൾ ഗവർണർ ഇതേ കാരണമുന്നയിച്ച് മാസങ്ങളായി പിടിച്ചു വച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ, സ്വയംഭരണ കോളേജുകൾക്ക് നിയന്ത്രണമേർപ്പെടുത്തൽ, സഹകരണസംഘം നിയമഭേദഗതി ബില്ലുകളാണിവ.

പുതിയ ബില്ലുകളിൽ വിശദമായ നിയമ പരിശോധന വേണ്ടിവരുമെന്ന്, പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഓൺലൈനായി അനുമതി നൽകിയ ശേഷം ഗവർണർ ഇന്നലെ രാജ്ഭവൻ ഉദ്യോഗസ്ഥരെ അറിയിച്ചു. ഓർഡിനൻസുകൾ തുടർച്ചയായി പുനർവിളംബരം ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ്സെക്രട്ടറിയെ പല വട്ടം വിളിച്ചു വരുത്തി അറിയിച്ചതാണ്. ബില്ലാക്കാൻ സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. സ്വകാര്യവനം നിക്ഷിപ്തമാക്കൽ ഓർഡിനൻസ് ഏഴു വട്ടമാണ് പുനർവിളംബരം ചെയ്തത്. ഉള്ളടക്കം പരിശോധിക്കാതെ ബില്ലുകളിൽ കണ്ണടച്ച് ഒപ്പുവയ്ക്കാനാവില്ല- ഇതാണ് ഗവർണറുടെ വാദം. ഗവർണർ ബില്ലുകൾ തിരിച്ചയച്ചാൽ ആറു മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവർണർക്ക് അയയ്ക്കാം. എന്നാലും, അനുമതി നൽകാതിരിക്കാം.

തടഞ്ഞു വച്ച ബില്ലുകളിലെ ഉടക്ക്

യൂണിവേഴ്സിറ്റി ട്രൈബ്യൂണൽ

അപ്പലേറ്റ് ട്രൈബ്യൂണലിനെ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ചാൻസലർ നിയമിക്കുന്നതിന് പകരം, കൂടിയാലോചനയില്ലാതെയും ചാൻസലറെ ഒഴിവാക്കിയും നിയമനാധികാരം സർക്കാർ ഏറ്റെടുത്തു. ജൂഡീഷ്യൽ അധികാരം വിനിയോഗിക്കേണ്ട ട്രൈബ്യൂണലിൽ ഹൈക്കോടതിയെ എങ്ങനെ ഒഴിവാക്കുമെന്ന് ഗവർണറുടെ ചോദ്യം.

സ്വയംഭരണ കോളേജ്

കോളേജുകളിലെ ന്യൂജനറേഷൻ കോഴ്സുകൾ സാധുകരിക്കുന്നതിനും സംസ്കൃത സർവകലാശാലയിൽ അക്കാഡമിക് ഭേദഗതിക്കും ,സാങ്കേതികം, മലയാളം, കുസാറ്റ് സർവകലാശാലാ ആക്ടുകളിൽ യു.ജി.സി നിർദ്ദേശങ്ങൾക്ക് അനസൃതമായ ഭേദഗതിക്കുമുള്ള ബിൽ. നിയമപരിശോധന അനിവാര്യമെന്ന് ഗവർണർ.

 സഹകരണ ഭേദഗതി

മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശത്തിനുള്ള ഭേദഗതിക്ക് 2021മാർച്ച് മുതൽ മുൻകാല പ്രാബല്യം നൽകിയതിൽ ഗവർണർക്ക് സംശയം. പ്രസിഡന്റില്ലാത്ത ക്ഷീര സംഘങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനാണ് ഭേദഗതിയെന്ന് സർക്കാർ. തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിനെതിരേ ഹൈക്കോടതിയിൽ കേസുള്ളപ്പോൾ നിയമഭേദഗതി പറ്റില്ലെന്ന് ഗവർണർ.

 ലോ​കാ​യു​ക്ത​ ​വി​ധി​ ​എ​തി​രാ​യാൽ സ​ർ​ക്കാ​രി​ന് ​പ്ര​തി​സ​ന്ധി

നി​യ​മ​സ​ഭ​ ​പാ​സാ​ക്കു​ന്ന​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ന് ​ഗ​വ​ർ​ണ​ർ​ ​അം​ഗീ​കാ​രം​ ​ന​ൽ​കും​ ​മു​മ്പ്മു​ഖ്യ​മ​ന്ത്രി​ക്കും​ ​മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രാ​യ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​ദു​രു​പ​യോ​ഗ​ ​കേ​സി​ൽ​ ​ലോ​കാ​യു​ക്ത​യു​ടെ​ ​പ്ര​തി​കൂ​ല​ ​വി​ധി​ ​വ​ന്നാ​ല​ത് ​സ​ർ​ക്കാ​രി​ന് ​പ്ര​തി​സ​ന്ധി​യാ​വും.
ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് 18​ ​ന് ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​ഹ​ർ​ജി​യി​യി​ൽ​ ​വാ​ദം​ ​പൂ​ർ​ത്തി​യാ​യി.​ ​ഉ​ത്ത​ര​വ് ​വൈ​കി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഹ​ർ​ജി​ക്കാ​ര​ൻ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.​ ​ലോ​കാ​യു​ക്ത​യു​ടെ​ ​അ​ധി​കാ​രം​ ​വെ​ട്ടി​ക്കു​റ​ച്ചു​ ​കൊ​ണ്ടു​ള്ള​ ​ഓ​ർ​ഡി​ന​ൻ​സ് ​നി​ല​വി​ൽ​ ​വ​ന്ന​തോ​ടെ,​ ​ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത് ​ലോ​കാ​യു​ക്ത​ ​മാ​റ്റി​വ​ച്ചി​രു​ന്നു.​ ​ഓ​ർ​ഡി​ന​ൻ​സ് ​അ​സാ​ധു​വാ​യ​തോ​ടെ,​ ​ഭേ​ദ​ഗ​തി​ക്കു​ ​മു​ൻ​പു​ള്ള​ ​നി​യ​മം​ ​പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​അ​ഴി​മ​തി​ ​തെ​ളി​ഞ്ഞാ​ൽ​ ​അ​വ​ർ​ ​ഔ​ദ്യോ​ഗി​ക​ ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ​ ​യോ​ഗ്യ​ര​ല്ലെ​ന്നു​ ​ലോ​കാ​യു​ക്ത​യ്ക്കു​ ​വി​ധി​ക്കാ​ൻ​ ​ക​ഴി​യും.​ ​ഇ​താ​ണ് ​സ​ർ​ക്കാ​രി​ന് ​പ്ര​തി​സ​ന്ധി​യാ​വു​ക.
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​യി​രു​ന്ന​ ​ആ​ർ.​എ​സ് ​ശ​ശി​കു​മാ​റാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ.​ ​ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​ ​നി​ന്ന് ​മു​ൻ​ ​എം​എ​ൽ​എ​മാ​രു​ടെ​ ​കു​ടും​ബ​ത്തി​നു​ ​സ​ഹാ​യം​ ​ന​ൽ​കി​യ​ത് ​അ​ധി​കാ​ര​ ​ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്നാ​ണ് ​ഹ​ർ​ജി​യി​ലു​ള്ള​ത്.
മു​ൻ​ ​എ​ൻ.​സി.​പി​ ​നേ​താ​വ് ​അ​ന്ത​രി​ച്ച​ ​ഉ​ഴ​വൂ​ർ​ ​വി​ജ​യ​ന്റെ​ ​കു​ടും​ബ​ത്തി​ന് 25​ ​ല​ക്ഷം​ ​അ​നു​വ​ദി​ച്ച​തി​ലും,​​​ ​മു​ൻ​ ​ചെ​ങ്ങ​ന്നൂ​ർ​ ​എം.​എ​ൽ.​എ​ ​അ​ന്ത​രി​ച്ച​ ​കെ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​ ​കു​ടും​ബ​ത്തി​ന്റെ​ ​സ്വ​കാ​ര്യ​ ​ക​ട​ങ്ങ​ൾ​ ​അ​ട​ക്കം​ ​തീ​ർ​ക്കാ​ൻ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലെ​ ​പ​ണം​ ​വി​നി​യോ​ഗി​ച്ച​തും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഗ​ൺ​മാ​നാ​യി​രു​ന്ന,​ ​അ​ന്ത​രി​ച്ച​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ്ര​വീ​ണി​ന്റെ​ ​കു​ടും​ബ​ത്തി​ന് 20​ ​ല​ക്ഷം​ ​ന​ൽ​കി​യ​തും​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​വും​ ​അ​ഴി​മ​തി​യു​മാ​ണെ​ന്നാ​ണ്ആ​ ​ഹ​ർ​ജി​യി​ലെ​ ​ആ​രോ​പ​ണം
എ​ന്നാ​ൽ,​മ​ന്ത്രി​സ​ഭ​ ​കൂ​ട്ടാ​യി​ ​എ​ടു​ക്കു​ന്ന​ ​തീ​രു​മാ​നം​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ലോ​കാ​യു​ക്ത​ക്ക് ​അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് ​സ​ർ​ക്കാ​‍​ർ​ ​നി​ല​പാ​ട്.​ ​സ​ഹാ​യ​ധ​നം​ ​ന​ൽ​കു​ന്ന​തി​ൽ​ ​മാ​നു​ഷി​ക​ ​പ​രി​ഗ​ണ​ന​ ​മാ​ത്ര​മാ​യി​രു​ന്നു​ ​മാ​ന​ദ​ണ്ഡ​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​ലോ​കാ​യു​ക്ത​യെ​ ​അ​റി​യി​ച്ച​ത്.