
തിരുവനന്തപുരം:കോഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു (കേപ്പ്) കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് സഹകരണ വകുപ്പ്, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും കുട്ടികൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ സ്‌ക്കോളർഷിപ്പ് 15,000 രൂപയിൽ നിന്നും 30,000 രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി.