gh

വർക്കല: വർക്കലയിലെ സ്വകാര്യ സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവും നെട്രാസെപാം ഗുളികകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നികോട് വലയന്റകുഴി കുഴിവിള വീട്ടിൽ അമ്പാടി എന്നുവിളിക്കുന്ന ശരത്താണ് (21) അറസ്റ്റിലായത്. 190 ഗ്രാം കഞ്ചാവും 10 എം.ജിയുടെ രണ്ട് നെട്രാസെപാം ഗുളികകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

സ്‌കൂട്ടറിൽ കഞ്ചാവുമായി സ്കൂൾ പരിസരത്ത് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇയാൾ സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നതായി പൊലീസ് പറഞ്ഞു. വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, പാരിപ്പള്ളി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ്. വർക്കല എസ്.ഐ രാഹുലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.