പൂവാർ: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ ആസാദിക അമൃതോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി കഞ്ചാംപഴിഞ്ഞി വാർഡ് വികസന സമിതി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. 15ന് വൈകിട്ട് 4ന് തിരുപുറം ശോഭാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

വാർഡ് മെമ്പർ എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും.ബി.ജെ.പി തിരുവനന്തപുരം മേഖല ട്രഷറർ എൻ.പി. ഹരി മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ്, വൈസ് പ്രസിഡന്റ് തിരുപുറം ബിജു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദീലീപ്, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി കൗൺസിലർ കൂട്ടപ്പന മഹേഷ്, കൗൺസിൽ പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, തിരുപുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പ്രതാപൻ, ജനറൽ സെക്രട്ടറി എസ്. അനിൽകുമാർ, തിരുപുറം വാർഡ് മെമ്പർ ഗിരിജകുമാരി, വാർഡ് വികസന സമിതി കൺവീനർ വിഷ്ണു തുടങ്ങിയവർ പങ്കെടുക്കും. കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം, പഠനോപകരണ വിതരണം എന്നിവ നടക്കും.