തിരുവനന്തപുരം: പനത്തുറ മുതൽ വേളി വരെയുള്ള തീരം കടലെടുത്തതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കമ്പവല മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോണി ഒളിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. അടിയന്തരമായി ഇവർക്കുള്ള നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും ഫെഡറേഷൻ നിവേദനവും നൽകി. ലത്തീൻ അതിരൂപത നടത്തുന്ന അനിശ്ചിതകാല സമരത്തിന് കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ടോണി ഒളിവർ അറിയിച്ചു.