#പണം പ്രളയാശ്വാസത്തിന്

തിരുവനന്തപുരം: മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ പതിവായി രാജ്ഭവനിൽ നടത്താറുള്ള സത്കാരം (അറ്റ് ഹോം) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപേക്ഷിച്ചു. കനത്ത മഴ മൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണിതെന്ന് രാജ്ഭവൻ അറിയിച്ചു.

സത്കാരത്തിന് നീക്കിവച്ചിരുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കാൻ ഗവർണർ നിർദേശിച്ചു. സർവകലാശാലകളിലെ ചാൻസലറെന്ന നിലയിലെ ഗവർണറുടെ അധികാരം എടുത്തുമാറ്റാനുള്ള നീക്കങ്ങൾ സജീവമാവുകയും ,വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കാൻ ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗവർണർ സത്കാരം റദ്ദാക്കിയത്.