
തിരുവനന്തപുരം : നഗരസഭയിലെ അഴിമതികൾക്കും ഭരണസ്തംഭനത്തിനുമെതിരെ ബി.ജെ.പി വഞ്ചിയൂർ ഏരിയ കമ്മിറ്റി ഏകദിന ധർണ സംഘടിപ്പിച്ചു. പേട്ട ജംഗ്ഷനിൽ നടന്ന ധർണയുടെ ഉദ്ഘാടനം ബി.ജെ.പി കൗൺസിൽ പാർട്ടി നേതാവ് എം.ആർ.ഗോപനും സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഉദ്ഘാടനം ചെയ്തു.സെൻട്രൽ മണ്ഡലം അദ്ധ്യക്ഷൻ ഹരികൃഷ്ണൻ,വെസ്റ്റ് മണ്ഡലം അദ്ധ്യക്ഷൻ സുരേഷ്.കെ.കെ, ദേശീയ സമിതി അംഗങ്ങളായ പി.അശോക് കുമാർ, കൃഷ്ണകുമാർ, നേതാകളായ ശ്രീവരാഹം വിജയൻ, തിരുമല അനിൽ, അഡ്വ.ഗിരികുമാർ, ജയരാജീവ്, അഡ്വ.സന്ധ്യ ശ്രീകുമാർ ഡി.ജി.കുമാരൻ പാപ്പനംകോട് നന്ദു, നിഷാന്ത്,പാൽകുളങ്ങര വിജയൻ, വിമൽകുമാർ,ഉണ്ണിബാലകൃഷ്ണൻ, കെ.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.