
ആര്യനാട്:ഓണാഘോഷത്തോടനുബന്ധിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്ത് നടത്തുന്ന വിപണന മേളയുടെ സംഘാടക സമിതി ഓഫീസ് ആര്യനാട് ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷീജ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എൽ.കിഷോർ,അനീഷ്,മോളി,ഗ്രാമ പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.