sreenarayana-guru-statue

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പരിധിയിലുള്ള കോലത്തുകര ശാഖ ആസ്ഥാനമന്ദിരത്തിന്റെ ഒന്നാംവാർഷികം 17ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടത്തുന്ന വിളംബര ഘോഷയാത്ര 14ന് വൈകിട്ട് 3ന് കോലത്തുകര ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച് കുന്നത്തോട്, കിഴക്കുംകര, കല്ലിംഗൽ, വടക്കുംഭാഗം എന്നീ ശാഖാ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പര്യടനം നടത്തി കോലത്തുകര ശാഖാമന്ദിരത്തിൽ സമാപിക്കും. ആഘോഷക്കമ്മിറ്റി ചെയർമാൻ രമേശൻ തെക്കേയറ്റത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആലോചനായോഗം പി.കെ.എസ്.എസ് യൂണിയൻ സെക്രട്ടറി ആലുവിള അജിത് ഉദ്ഘാടനം ചെയ്തു. കൺവീനർ കോലത്തുകര സി. പ്രമോദ്, ടി. ഉദയകുമാർ, ജി.പി. ഗോപകുമാർ, കെ.ജി. അജിത് കുമാർ, കോലത്തുകര മോഹനൻ, കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. വിളംബരജാഥ കടന്നുവരുന്ന ശാഖാപ്രദേശങ്ങളിൽ സ്വീകരണങ്ങൾ സംഘടിപ്പിക്കണമെന്നും ബന്ധപ്പെട്ട ശാഖാ പ്രവർത്തകർ ഘോഷയാത്രയിൽ പങ്കുകൊള്ളണമെന്നും പബ്ളിസിറ്റി കൺവീനർ കെ.വി. അനിൽകുമാർ അറിയിച്ചു.

എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം കടകംപള്ളി സനൽകുമാർ വിളംബര ഘോഷയാത്ര ക്യാപ്ടൻ കുന്നത്തോട് ശാഖാ വൈസ് പ്രസിഡന്റ് ഷിബുവിന് ഫ്ളാഗ് കൈമാറി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.