ard

ആര്യനാട്:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പാലോട് രവി നയിക്കുന്ന നവ സങ്കൽപ്പ പദയാത്ര ആര്യനാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.ഉഴമലയ്ക്കൽ പഞ്ചായത്തിലെ എലിയാവൂരിൽ നിന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മലയടി പുഷ്പാംഗദന്റെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര വിതുര ശശി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ആര്യനാട് നടന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.സി.ആർ.മഹേഷ്.എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.ശബരീനാഥൻ,ബി.ആർ.എം.ഷെഫീർ,ഡി.സി.സി സെക്രട്ടറിമാരായ എൻ.ജയമോഹനൻ,സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക് അൻസർ,ലാൽറോഷി,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി,ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊൻപാറ സതീഷ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പുളിമൂട്ടിൽ രാജീവൻ,എൻ.ബാബു,എൻ.എസ്.ഹാഷിം,ചായം സുധാകരൻ,ഷിബുരാജ്,ആനപ്പാറ വിഷ്ണു,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ എന്നിവർ സംസാരിച്ചു.