prathikal

തിരുവനന്തപുരം : മോഷ്ടിച്ച ബൈക്കുകളുപയോഗിച്ച് മാല പിടിച്ചുപറി നടത്തുന്ന രണ്ടുപേരെ പൊലീസ് പിടികൂടി.വള്ളക്കടവ് ഖദീജ മൻസിലിൽ ഷാരുഖ് ഖാൻ (25),ഇയാളുടെ ബന്ധു വള്ളക്കടവ് ഖദീജ മൻസിലിൽ ഹാഷിം (36) എന്നിവരെയാണ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംടീമിന്റെ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ഒന്നിന് രാവിലെ വട്ടിയൂർക്കാവ് അറപ്പുര ജംഗ്ഷനു സമീപം ബൈക്കിലെത്തിയ പ്രതികൾ വഴിയാത്രക്കാരിയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച് കടന്നു കളയുകയായിരുന്നു. ഇവർ ഉപേക്ഷിച്ച ബൈക്ക് മലയിൻകീഴിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ വട്ടിയൂർക്കാവ് എസ്.എച്ച്. ഒ സുരേഷ് കുമാർ എസ് ഐ അരുൺ പ്രസാദ്, സ്‌പെഷ്യൽ ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ ലജൻ,സജികുമാർ, വിനോദ്,സി.പിമാരായ രഞ്ജിത്ത്,രാജീവ്,ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.