
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റ് ഉൾപ്പെടെ ഓഫീസുകളും ഈ മാസം 21, സെപ്തംബർ 18 എന്നീ ഞായറാഴ്ചകളിൽ പ്രവർത്തിക്കും. മുഴുവൻ ജീവനക്കാരും യജ്ഞത്തിൽ പങ്കാളിയാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. തീർപ്പാകാത്ത ഫയലുകൾ അദാലത്തിൽ ഉൾപ്പെടുത്തി സേവനം ഉറപ്പാക്കും. ഫയൽ അദാലത്തുകൾ ഈ മാസവും അടുത്തമാസവും തുടരും.