തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖാ ഗുരുദേവക്ഷേത്രത്തിൽ ചതയദിനപൂജയും മൃത്യുഞ്ജയഹോമവും 13ന് നടക്കും. രാവിലെ വിശേഷാൽ ദീപാരാധന, മൃത്യുഞ്ജയ ഹോമം, 6.50ന് മെഡിക്കൽ കോളേജിലെയും ഐറ്റിക്കോണം ക്രാബിലെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഘുഭക്ഷണ വിതരണം, 10.30ന് ഗുരുദേവകൃതികളുടെ പാരായണം, ഉച്ചയ്ക്ക് 12ന് മഹാ ഗുരുപൂജ, തുടർന്ന് ഗുരുപൂജ പ്രസാദവിതരണം (അന്നദാനം) നടഅടപ്പ്, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ഗുരു പുഷ്പാഞ്ജലി, 7ന് ദീപാരാധന, തുടർന്ന് സമൂഹപ്രാർത്ഥന, 8ന് നടഅടപ്പ് എന്നിവ ഉണ്ടാകുമെന്ന് ശാഖ സെക്രട്ടറി ബൈജു തമ്പി അറിയിച്ചു.