തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് ആഷോഘങ്ങളുടെ ഭാഗമായി കേരള അഭിഭാഷക പരിഷത്ത് 'സ്വരാജ്യത്തിൽ നിന്ന് സ്വാഭിമാനത്തിലേക്ക്" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കുരുക്ഷേത്ര ബുക്ക്സ് ചീഫ് എഡിറ്രർ സുരേന്ദ്രൻ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അണിയൂർ അജിത്, ജില്ലാ സെക്രട്ടറി എ.ജി. ശ്യാംകുമാർ, ദേശീയ സമിതി അംഗം വെള്ളായണി കെ.എസ്. രാജഗോപാൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ആനയറ ഷാജി തുടങ്ങിയവർ പങ്കെടുത്തു.