വിതുര: വിനോദ സഞ്ചാര കേന്ദ്രമായ കല്ലാർ മീൻമുട്ടിയും, മങ്കയം ഇക്കോടൂറിസവും ഇന്ന് രാവിലെ 9ന് തുറക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഒാഫീസർ അറിയിച്ചു.പ്രതികൂല കാലാവസ്ഥ നിമിത്തം ജൂലായ് 31നാണ് പൊൻമുടിയിലും, കല്ലാർ മീൻമുട്ടിയിലും, മങ്കയത്തും സഞ്ചാരികൾക്ക് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. പൊൻമുടി തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.