
മുടപുരം : അഴൂർ -മുട്ടപ്പലം എൻ.എസ്.എസ് വനിതാ സമാജത്തിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും മുട്ടപ്പലം ആർ.പരമേശരൻ മെമ്മോറിയൽ കരയോഗം ഹാളിൽ നടന്നു.താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ സെക്രട്ടറി ലതാകുമാരി ടീച്ചർ ഉദ്‌ഘാടനം ചെയ്തു.മുതിർന്ന സമാജം അംഗങ്ങളായ അംബിക.പി.നായർ,കെ.പി.ഭദ്രാമ്മ എന്നിവരെ ആദരിച്ചു.കരയോഗം പ്രസിഡന്റ് എം.രാമചന്ദ്രൻ നായർ,സെക്രട്ടറി എം.സുരേഷ്ബാബു എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എൽ.സജിത കുമാരി ( പ്രസിഡന്റ് ),സിന്ധു രാമചന്ദ്രൻ(സെക്രട്ടറി ),ബേബിയമ്മ ( ട്രഷറർ ),കെ.പി.ഭദ്രാമ്മ ( വൈസ് പ്രസിഡന്റ് ),വിജി.വി.യു ( ജോയിന്റ് സെക്രട്ടറി ),അംബിക .പി.നായർ,വി.ഷീജ,ഉഷാകുമാരി,ഗീതാകുമാരി,ചന്ദ്രലേഖ,സജിത (ഭരണസമിതി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.