വിഴിഞ്ഞം:സി.എസ്.ഐ മുട്ടയ്ക്കാട് സഭാദിന വാരാഘോഷവും വചനപ്രഘോഷണവും നാളെ മുതൽ 21 വരെ നടക്കും.നാളെ രാവിലെ 8ന് ഇടവക ശുശ്രൂഷകൻ സി.ദാനത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സി.എസ്.ഐ മോഡറേറ്റർ എ.ധർമരാജ് റസാലം ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6.30ന് പ്രയർ സന്ധ്യ,15ന് രാവിലെ 7.30 ന് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ.21ന് രാവിലെ 7ന് സഭാദിന റാലി,8ന് വിശുദ്ധ ആരാധന,വികലാംഗ ക്ഷേമ കോർപ്പറേഷൻ അദ്ധ്യക്ഷ ജയാഡാളി,ചലചിത്ര താരം ശരണ്യമോഹൻ എന്നിവർ മുഖ്യഅതിഥികളാകും.വൈകിട്ട് 6ന് ഇടവക അംഗങ്ങളുടെ കലാപരിപാടി.