
കടയ്ക്കാവൂർ: ചലച്ചിത്ര പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദന്റെ പതിനെട്ടാം ചരമദിനം ആചരിച്ചു. കെ.പി. ബ്രഹ്മാനന്ദൻ ചലച്ചിത്ര ഗാനമേഖലയ്ക്ക് നൽകിയ സംഭാവനങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്ന് കെ.പി. ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് എം.വിൻസന്റ് എം.എൽ.എ ആവശ്യപ്പെട്ടു.എം.ജെ. ആനന്ദ് അദ്ധ്യക്ഷനായിരുന്നു.നാടകാചാര്യൻ കണ്ണൂർ വാസൂട്ടി, വക്കം സുകുമാരൻ, ബി.എസ്. അനൂപ്, താജുന്നിസ, ഹരിദാസ്, സജികുമാർ, ബീന രാജീവ്, ലല്ലു കൃഷ്ണൻ, അഭിലാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനാഞ്ജലി നടന്നു.രാവിലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയുംനടന്നു. കെ.പി. ബ്രഹ്മാനന്ദന്റെ കുടുംബാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.