കല്ലമ്പലം:നാവായിക്കുളം പഞ്ചായത്തിലെ ഫാർമസി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി മോഷണ ശ്രമം നടന്നു.പൂട്ട് പൊളിച്ച് ഓഫീസിന് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് ഫയലുകളും രേഖകളും കീറി വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവിരം അറിയുന്നത്.തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.സാബു, വാർഡ്‌ അംഗം പൈവേലിക്കോണം ബിജു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.