തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 15ന് വൈകിട്ട് 5ന് ലുലു മാളിൽ സംഗീത നൃത്തവിരുന്ന് സംഘടിപ്പിക്കുമെന്ന് സാന്ദ്ര കൾച്ചറൽ അക്കാ‌ഡമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 75 സ്‌കൂൾ കുട്ടികളോടൊപ്പം സംഗീത കോളേജ്,സാന്ദ്രാ മ്യൂസിക് ടീം എന്നിവരാണ് ദേശഭക്തിഗാനങ്ങൾ ഉൾപ്പെടുന്ന നൃത്തവിരുന്നിൽ അണിനിരക്കുക. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ മുഖ്യാതിഥിയാകും. അമൃതം സ്വാതന്ത്ര്യം' എന്ന പേരിൽ 75 മിനിട്ട് ദൈർഘ്യമുള്ള നൃത്തസംഗീതാവിഷ്‌കാരത്തിൽ 75 പട്ടാളക്കാരുടെ അര മണിക്കൂറുള്ള ബാൻഡുമുണ്ടാകും. ലുലു മാളിന്റെ സഹകരണത്തോടെയാണ് അമൃതം സ്വാതന്ത്ര്യം പരിപാടി.