
വാമനപുരം :ആനച്ചൽ ഗവൺമെന്റ് യു.പി.എസിലെ വായനോത്സവ സമാപന സമ്മേളനം വാർഡ് മെമ്പർ സുനൈത സലീമിന്റ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപകൻ നവാസ് സ്വാഗതം പറഞ്ഞു.കവി കുടിയേല ശ്രീകുമാർ കുട്ടികൾക്ക് ക്ലാസെടുത്തു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം വാർഡ് മെമ്പർ സുനൈത സലിം നിർവഹിച്ചു.എസ്.എം.സി അംഗം തുളസിധരൻ,പി.ടി.എ പ്രസിഡന്റ് സ്നേഹസൂര്യ എന്നിവർ സംസാരിച്ചു.