kodiyeri

തിരുവനന്തപുരം: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെയും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കിയും ഇ.ഡി നടത്തിയ അതേ നീക്കമാണ് ഇവിടെ തോമസ് ഐസക്കിനെതിരെയും കൈക്കൊണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണ്.

കിഫ്ബിപോലുള്ള സംവിധാനങ്ങളെ തടസപ്പെടുത്താനാണ് തോമസ് ഐസക്കിനെതിരെ ഇ.ഡി നോട്ടീസയച്ചത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുന്ന സമീപനം ഐസക് സ്വീകരിച്ചു. ഹൈക്കോടതി ശരിയായ നിലപാടെടുത്തു. കേരളത്തിൽ തുടർഭരണത്തിന് കാരണമായ വികസന പദ്ധതികൾ കേന്ദ്രം മുടക്കുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ലോ​കാ​യു​ക്ത:
സി.​പി.​ഐ​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​ ​സി.​പി.​ഐ​യ്ക്കു​ള്ള​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സി.​പി.​എം​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​ഓ​ർ​ഡി​ന​ൻ​സി​ന് ​പ​ക​ര​മു​ള്ള​ ​ബി​ൽ​ ​ത​യ്യാ​റാ​ക്കും​ ​മു​മ്പ് ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​കാ​ര്യ​ങ്ങ​ൾ​ ​സു​ഗ​മ​മാ​ക്കാ​നാ​ണ് ​സി.​പി.​എം​ ​തീ​രു​മാ​നം.
ലോ​കാ​യു​ക്ത​ ​ഓ​ർ​ഡി​ന​ൻ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സി.​പി.​ഐ​യു​ടെ​ ​നി​ല​പാ​ട് ​നേ​ര​ത്തെ​ത​ന്നെ​ ​പാ​ർ​ട്ടി​ ​ച​ർ​ച്ച​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ബി​ൽ​ ​വ​രു​മ്പോ​ൾ​ ​സി.​പി.​ഐ​യു​മാ​യി​ ​ച​ർ​ച്ച​ചെ​യ്യാ​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​സാ​ധാ​ര​ണ​ ​അ​വ​രു​മാ​യി​ ​ച​ർ​ച്ച​ചെ​യ്ത് ​മാ​ത്ര​മേ​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കൂ.​ ​അ​വ​രു​മാ​യി​ ​തെ​റ്റ​ലി​ന്റെ​ ​സാ​ഹ​ച​ര്യ​മൊ​ന്ന​മി​ല്ല.​ ​സ്വാ​ഭാ​വി​ക​മാ​യും​ ​എ​ല്ലാ​കാ​ര്യ​ങ്ങ​ളും​ ​ഇ​ട​തു​മു​ന്ന​ണി​യും​ ​ച​ർ​ച്ച​ചെ​യ്യും.​ ​സു​പ്രീം​കോ​ട​തി​ക്കോ,​ ​ഹൈ​ക്കോ​ട​തി​ക്കോ​ ​ഇ​ല്ലാ​ത്ത​ ​അ​ധി​കാ​ര​മാ​ണ് ​ലോ​കാ​യു​ക്ത​യ്ക്കു​ള്ള​ത്.​ ​ഇ​ത് ​വേ​ണോ​ ​എ​ന്ന​താ​ണ് ​പ്ര​ശ്ന​മെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.