തിരുവനന്തപുരം: മുൻ എം.എൽ.എ കുഞ്ഞുകൃഷ്ണൻ നാടാരുടെ പൂർണകായ വെങ്കല പ്രതിമയുടെ സമർപ്പണം 14ന് വൈകിട്ട് 4ന് കാഞ്ഞിരംകുളം ജംഗ്ഷനിൽ നടക്കുമെന്ന് കുഞ്ഞുകൃഷ്ണൻ നാടാർ സാംസ്‌കാരിക സമിതി ജനറൽ കൺവീനർ മുടവൻമുകൾ രവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാനായി കുഞ്ഞിരാമനാണ് പ്രതിമ രൂപകൽപ്പന ചെയ്തത്.മുൻ മന്ത്രി എം.ആർ രഘുചന്ദ്രബാൽ അദ്ധ്യക്ഷത വഹിക്കും.ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് കൂടിയായ ആർ.വിവേക് പ്രതിമ അനാവരണം ചെയ്യും.ശില്പി കാനായി കുഞ്ഞിരാമൻ പ്രതിമ നാടിന് സമർപ്പിക്കുമെന്നും മുടവൻമുകൾ രവി അറിയിച്ചു.