തിരുവനന്തപുരം: റവന്യൂ ജില്ലാ ടി.ടി.ഐ - പി.പി.ടി.ടി.ഐ കലോത്സവവും അദ്ധ്യാപകർക്കുള്ള മത്സരങ്ങളും 23ന് മണക്കാട് ഗവൺമെന്റ് വി ആൻഡ് എച്ച്.എസ്.എസ്,മണക്കാട് ഗവ.ടി.ടി.ഐ എന്നിവിടങ്ങളിലായി നടക്കും.രചനാമത്സരങ്ങൾ 19ന് നടക്കും.ഇതിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം 17ന് വൈകിട്ട് 3ന് മണക്കാട് ഗവൺമെന്റ് വി ആൻഡ് എച്ച്.എസ്.എസിൽ നടക്കും.