pannyan

തിരുവനന്തപുരം: മലയാള സാഹിത്യത്തിനിത് വരൾച്ചയുടെ കാലമാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം രചിച്ച് പേപ്പർ പബ്ലിക്കേഷൻസ്

പ്രസിദ്ധീകരിച്ച 'അരുമന വീടിന്റെ ആരൂഢം' നോവൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലിപ്പോൾ നല്ല പുസ്തകങ്ങൾ കുറയുന്നു.നോവലുകളിൽ മനസിനെ സ്‌പർശിക്കുന്ന കഥാപാത്രങ്ങൾ ഇന്ന് ഉണ്ടാകുന്നില്ല.കുടുംബ ബന്ധങ്ങളെ ശക്തമായി ആവിഷ്കരിക്കുന്ന നോവലുകളും ഇന്നില്ല.നമ്മുടെ നാടും മനുഷ്യന്റെ ചിന്തയും ആകപ്പാടെ മാറിപ്പോയതിന്റെ അനന്തര ഫലമാണ് സാഹിത്യത്തിലെ ഈർപ്പവും നനവും കുറഞ്ഞു പോകുന്നതിന്റെ കാരണമെന്നും പന്ന്യൻ പറഞ്ഞു.എഴുത്തുകാരി ഡോ.ആശാ നജീബ് പുസ്‌തകം സ്വീകരിച്ചു. 'മിഴാവൊലി'നോവലിന്റെ രണ്ടാം പതിപ്പ് അജി എസ്.ആർ.എമ്മിന്റെ മാതാവ് ഡി.സുമതി പന്ന്യൻ രവീന്ദ്രനിൽ നിന്ന് സ്വീകരിച്ചു.വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ നിരൂപകൻ സുനിൽ.സി.ഇ,എഫ്.നഹാസ്,മോഹൻദാസ് എവർഷൈൻ,അൻസാർ വർണന എന്നിവർ സംസാരിച്ചു.