
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം നെട്ട ശാഖയുടെ ഗുരുവന്ദനം മൈക്രോ യൂണിറ്റ് വാർഷികം യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തൂ.ശാഖ പ്രസിഡന്റ് രാജീവൻ അദ്ധ്യക്ഷത വഹിച്ചു.ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും മുതിർന്ന യൂണിറ്റ് അംഗം ഗിരിജയെ പൊന്നാട ചാർത്തി ആദരിക്കുകയു ചെയ്തു.കൺവീനർ ബിന്ദു സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായ ഗോപാലൻ റെെറ്റ്,പ്രതാപൻ,വനിതാ സംഘം പ്രസിഡന്റ് ലത തുടങ്ങിയവർ സംസാരിച്ചു.വിനിത നന്ദി പറഞ്ഞു.