തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യു.പി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് ദേവ് എസ് ഒന്നാം സ്ഥാനം നേടി. ഇളമ്പ ഗവൺമെന്റ് എച്ച്. എസ്. എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി നിള റിജു രണ്ടാം സ്ഥാനവും പൊഴിയൂർ സെയിന്റ് മാത്യു ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ആനന്ദ് ജിയോ, അടൂർ ഹോളി ഏൻജൽസ് ഇ.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആർദ്ര രാജേഷ്, ഇളമ്പ ഗവൺമെന്റ് എച്ച്. എസ്. എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥി സാധിക ഡി.എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.