ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസിലെ ലാബ് -ലൈബ്രറി മന്ദിര ഉദ്ഘാടനവും പ്രതിഭകളെ അനുമോദിക്കലും അവാർഡ് വിതരണവും 15 ന് രാവിലെ 11.30 ന് നടക്കും. മന്ത്രി വി.ശിവൻകുട്ടി മന്ദിര ഉദ്ഘാടനവും അഡ്വ. അടൂർ പ്രകാശ് എം.പി അവാർഡ് വിതരണവും നടത്തും. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മുഖ്യ പ്രഭാഷണം നടത്തും.ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.