തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്വാതന്ത്ര്യദിനാഘോഷവും സ്വാതന്ത്ര്യസംഗീതസംഗമവും നടത്തും. നാളെ രാവിലെ 8.30 ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂർവ സൈനികൻ കേണൽ ആർ.ജി. നായർ, സാഹിത്യകാരൻ എൽ. ഗോപീകൃഷ്ണൻ, മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സി. ദിവാകരൻ, വി.എസ്. ശിവകുമാർ, അഡ്വ. എസ്. സുരേഷ് എന്നിവർ പങ്കെടുക്കും.