ketti

കിളിമാനൂർ:കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടി രൂപ കിബ്ഫി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 15ന് രാവിലെ 11.30ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ് പത്രസമ്മേളനത്തിൽ അറിയിച്ചു.12 ക്ലാസ്സ് മുറികൾ,ലാബ്,സെമിനാർ ഹാൾ,ഓഫീസ്,ടോയ്ലെറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ് സ്വാഗതം പറയും. അടൂർ പ്രകാശ് എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ മനോജ്‌,ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.ആർ. സലൂജ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജി.ജി. ഗിരികൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈസ് പ്രിൻസിപ്പൽ ‌ എൻ.സുനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ജി.ഹരികൃഷ്ണൻ നായർ,പി.ടി.എ അംഗം വി.വിനോദ്,അദ്ധ്യാപകരായ ഉന്മേഷ്,നൗഷാദ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.